Saturday, April 6, 2024

മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...

ഞാൻ കാനഡ യില് വന്നിട്ട് ഒരു വർഷം ആയിക്കാണും, സ്‌കാർബ്രോ യില് നിന്നും ലണ്ടനിലേക്ക് മാറിയിട്ട് അധികം ആയിട്ടില്ല. ഇവിടെ മലയാളം ചാനൽ കാണുവാനായി നമ്മുടെ നാട്ടിലെ സെറ്റ് ടോപ് ബോക്സ് പൊലെ ഒരു സംവിധാനം ഉണ്ട്. ചെറിയ കുട്ടികൾ വീട്ടിൽ ഉളളത് കാരണം അതിൻ്റെ റിമോട്ട് അധികം നാൾ ഉപയോഗിക്കാൻ സാധിക്കില്ല. ഒന്നുകിൽ അത് കാണാതെ ആകും അല്ലെങ്കിൽ പ്രവർത്തന രഹിതം ആകും. ഒരു ദിവസ്സം നോക്കുമ്പോൾ റിമോട്ട് പതിവ് പോലെ പ്രവർത്തിക്കുന്നില്ല. റിമോട്ടിനു ഒരു 15$ ആകും, അതിനേക്കാളും ബുദ്ധിമുട്ട് ആമസോൺ വഴി ഓർഡർ ചെയ്തോക്കെ ആണ് ഞാൻ വാങ്ങാറ. എന്തായാലും രണ്ടു ദിവസ്സം എടുക്കും, മലയാളം ചാനലുകൾ കാണാൻ അപ്പോ രണ്ടു ദിവസ്സം എടുക്കും. എങ്കില് പുതിയത് ഒരെണ്ണം ആമസോൺ വഴി ഓർഡർ ചെയ്യാം, അത് വരുന്നത് വരെ ഉപയോഗിക്കാൻ ഒരു പഴയതു നോക്കാം ഞാൻ കരുതി. എഫ് ബി യില് മാർക്കറ്റ് പ്ലേസിൽ നോക്കാം, അങ്ങനെ നോക്കിയപ്പോൾ സാധനം ഉണ്ട്. 5$ ഒക്കെ ഉള്ളൂ, കൊള്ളാം പരിപാടി എങ്കിൽ അത് പോലെ രണ്ടെണ്ണം വാങ്ങാം. നോക്കുമ്പോ ഒരെണ്ണം ഉണ്ട് സെൻ്റ് തോമസ് ആണ് 5$ ഉള്ളൂ, പുതിയത് ആണ് ഇതുവരെ ഉപയോഗിച്ചിട്ടില്ല എന്നൊക്കെ ആണ് വിവരണം. ശേരി, എങ്കിൽ ഒന്ന് പോയി നോക്കി കളയാം. വിലാസവും വിവരങ്ങൾ ഒക്കെ മനസ്സിലാക്കി ഏകദേശം 40 കിലോമീറ്റർ ദൂരം ഉണ്ട്. പോകുവാനയി ഇറങ്ങുമ്പോ ആണ് ' മച്ചാൻ ' എന്ന് ഞാൻ വിളിക്കുന്ന സുഹൃത്ത് സജിൻ വിളിക്കുന്നത്. പുള്ളിക്കാരനോട് കാര്യം പറഞ്ഞപ്പോ പുള്ളിയുമ് വരാം എന്ന് പറഞ്ഞു, എങ്കിൽ ഒരു കൂട്ട് ആകുമല്ലോ ഒരുമിച്ച് പോകാം എന്നായി.
ലണ്ടൻ ഇലെ വാഹങ്ങൾ നിറഞ്ഞ പാർപ്പിട സൗധങ്ങളും ഓഫീസ് കെട്ടിടങ്ങളും പിന്നിട്ടു ഞങ്ങളുടെ കാർ  വിശാലമായ വിവിധതരം കൃഷിയിടങ്ങൾ പിന്നിട്ട യാത്ര തുടർന്നു. ഏറക്കുറെ വിജനമായ വഴികൾ തന്നെ. മച്ചാൻ ഇത് പോലെ മാർക്കറ്റ് പ്ലേസ് ഇല് നിന്നും വാങ്ങി അതെ സാധനം കൂടിയ വിലക്ക് വിറ്റ കഥകൾ ഉൾപ്പെടെ പറയുകയാണ്. ഞങൾ രണ്ടു പേരും ഏറക്കുറെ ഒരുപോലെ ചിന്തിക്കുന്നവർ ആണ്, അതുകൊണ്ട് എനിക്ക് മച്ചാനോട് വളരെ തുറന്ന സംസാരിക്കാൻ സാധിക്കും. അത് പോലെ എൻ്റെ ചില ' സ്വഭാവ വൈകല്യങ്ങൾ ' ശേരിക്ക് മനസ്സിലാക്കിയ ആൾ അണ്. മച്ചാൻ ഇടക്ക് വിളിക്കും, ഞാൻ എടുക്കാൻ പറ്റിയില്ലെങ്കിൽ പിന്നീട് തിരിച്ചു വിളിക്കാം എന്ന് കരുതും പക്ഷേ വിളിക്കാൻ മറന്ന് പോകും. പിന്നെ ഞാൻ വിളിക്കുമ്പോൾ പോലും ഇതൊക്കെ ഞാൻ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ ആയിരിക്കും മച്ചാൻ  സംസാരിക്കുന്നത്.
മച്ചാൻ പല കഥകളും സംസാരിക്കുകയാണ്, വളരെ വിരസമായി പോകുമായിരുന്ന ഒരു യാത്ര രസകരമായി മാറിയ സന്തോഷത്തിൽ ഞാൻ വണ്ടി ഓടിച്ച് കൊണ്ടിരുന്നു. കൃഷിയിടങ്ങൾ മാറി ചെറിയ കെട്ടിടങ്ങൾ കാണുന്നുണ്ട് ഇപ്പൊ. ഞങൾ പോകേണ്ടുന്ന വിലാസ്സത്തിന് ഇനിയും പത്തു മിനിറ്റോളം സഞ്ചരിക്കാൻ ഉണ്ട്. ' അയാൾക്ക് ഒരു മെസ്സേജ് അയക്കൂ നമ്മൾ ഇപ്പൊ എത്തും എന്ന് ' മച്ചാൻ പറയുകയാണ്, അപ്പോഴാണ് ഞാനും അതോർത്ത്തത്. എങ്ങനെയാണ് വാങ്ങേണ്ടത് എന്നൊന്നും പറഞ്ഞിട്ടില്ല. അന്ന് covid ഒക്കെ തുടങ്ങുന്ന സമയം ആണ്, ആളുകൾ മാസ്ക് വെക്കാൻ ഒന്നും അങ്ങനെ തുടങ്ങിയിട്ടില്ല. എങ്കിലും ചില മുൻകരുതലുകൾ ഒക്കെ ആളുകൾ എടുത്തു തുടങ്ങിയിട്ടുണ്ട്. വണ്ടി ഞാൻ റോഡിന് വശത്തിലേക്ക് ഒതുക്കി നിർത്തി, എനിക്ക് റിമോട്ട് തരാം എന്ന് പറഞ്ഞ ആൾക്ക് മെസ്സേജ് അയച്ചു. എവിടെയാണ്  എങ്ങനെയാണ് റിമോട്ട് കൈമാറുന്നത് എങ്ങനെയാണ് പണം തരേണ്ടത് എന്നൊക്കെ. വളരെ പെട്ടെന്ന് തന്നെ ആൾ മറുപടി അയച്ചു. ' റിമോട്ട് ഞാൻ പുറത്ത് മെയിൽബോക്സിൽ ഇട്ടെക്കാം പണം 5$ മെയിൽബോക്സിൽ തന്നെ ഇട്ടിരുന്നാൽ മതി ' . എല്ലാത്തിനും ഉത്തരം ആയി, ഇനി വിലാസത്തിലേക്ക് പോകാം ഞാൻ കാർ മുന്നോട്ട് എടുത്തു. കഷ്ടിച്ച് അഞ്ചു മിനിറ്റ് യാത്ര ആൾ തന്ന വിലാസത്തിൽ ഞങൾ എത്തി. പഴയ  വീടാണ് മുമ്പിൽ തന്നെ കാണാം മെയിൽബോക്സ്. ബോക്സിൽ പറഞ്ഞത് പോലെ തന്നെ റിമോട്ട് ഉണ്ടായിരുന്നു, അത് അവിടെ നിന്ന് എടുത്ത് 5$ തിരികെ ഇട്ടു. മച്ചാനോടൊപ്പം തിരിച്ചു യാത്ര. ഇനി ഏകദേശം 40 കിലോമീറ്റർ കൂടി അപ്പോ മൊത്തം ഒരു 80 കിലോമീറ്റർ, 10$ എങ്കിലും പെട്രോൾ ആയിട്ടുണ്ട്,  മച്ചാൻ കൂട്ടുകയാണ്. അപ്പോ ലാഭം ഒന്നും ഇല്ല, പുതിയത് വാങ്ങാനും 15$ ആണ് പിന്നെ ചിലപ്പോ രണ്ടു ദിവസം എടുക്കും ഇത് പിന്നെ ഇന്ന് തന്നെ ഉപയോഗിച്ച് തുടങ്ങാം. ' അപ്പോ ലാഭം തന്നെ ' ഞാൻ പറഞ്ഞു. ' പിന്നെ എന്തായാലും ലാഭം അല്ലേ മച്ചാനെ നമ്മൾ ഇത്ര നേരം യാത്ര ചെയ്തില്ലേ, പുതിയ സ്ഥലങ്ങൾ ഒക്കെ കണ്ടില്ലേ, അതൊക്കെ ലാഭം അല്ലേ '. ഞാൻ പറഞ്ഞു. മച്ചാൻ നിശബ്ദനായി പുറത്തേക്ക് നോക്കിയിരിക്കുകയാണ് എൻ്റെ കണക്ക് മച്ചാന് ദഹിച്ച മട്ടില്ല. വണ്ടി പകുതി  വഴി ആയിക്കാണും മച്ചാൻ  ആണ് നിശബ്ദത അവസാനിപ്പിച്ച് സംസാരിച്ചത്, ' ആ വഴി വലത്തേക്ക് പോയാൽ നല്ലൊരു സ്ഥലം ഉണ്ട് '. ഏകദേശം 400 മീറ്റർ മുൻപിലായി വലത്തേക്ക് ഒരു വഴി , ഞങൾ പോകുന്ന വഴി തന്നെ വളരെയേറെ നേരം കൂടുമ്പോൾ ആണ് ഒരു വണ്ടി കാണാൻ സാധിക്കുന്നത്. വലത്തോട്ടുള്ള വഴി പൂർണമായും ഒറ്റപെട്ടത് ആകാൻ ആണ് എനിക്ക് തോന്നിയത്. ' പോയാലോ മച്ചാനെ ' ഞാൻ ചോദിച്ചു. മച്ചാൻ തലകുലുക്കി. വണ്ടി വലത്തോട്ട് തിരിഞ്ഞു, നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന തരിശു സ്ഥലം ആണ് ഇരുവശവും. ഒരു 10 കിലോമീറ്റർ ചുറ്റളവിൽ പോലും ഞങ്ങളുടെ വണ്ടി അല്ലാതെ മറ്റൊരു വാഹനമോ മനുഷ്യ ജീവിയോ ഇല്ലാത്തത് പോലെ ആണ് ഞങ്ങൾക്ക് തോന്നിയത്. ഈ ഭൂമിയിൽ അവശേഷിക്കുന്ന അവസാനത്തെ രണ്ടെ രണ്ടു മനുഷ്യരെ പോലെ ഞങൾ വണ്ടിയിൽ ഇരുന്നു, കാർ ഒരു 20 മിനിറ്റോളം സമയം സഞ്ചരിച്ചു , ഇപ്പൊൾ ഞങ്ങൾക്ക് മുൻപിലായി ഒരു ടൗൺഷിപ്പ് കാണാൻ സാധിക്കുന്നുണ്ട്, പഴയ കുറച്ചു വീടുകൾ, ചെന്ന് കയറുന്നത് തന്നെ ഒരു പാർക്കും ഒരു ചെറിയ മണി പോലെ ഒരു സ്തൂപം ഒക്കെ ഉണ്ട്.പഴയ ഒരു കമ്മ്യൂണിറ്റി ആണ് കണ്ടാൽ അറിയാം ഒരു 50 വീടൊക്കെ യേ മൊത്തത്തിൽ കാണൂ എന്ന് തോനുന്നു. കുറച്ചു നേരം ആ പാർക്കിൽ ഇരുന്നു, വളരെ മനോഹരമായ സ്ഥലം. എന്തായാലും ഇങ്ങോട്ടേക്കു വരാനുള്ള തീരുമാനം നന്നായി. കുറച്ചു നേരം അവിടെ ചിലവഴിച്ചതിന് ശേഷം ഞങൾ വീണ്ടും യാത്ര തുടർന്നു. ഈ യാത്ര വളരെ നന്നായി എനിക്കും മചാനും ഒരേ അഭിപ്രായം. മച്ചാനെ അപ്പാർട്ട്മെൻ്റിൽ ഇറക്കി ഞാൻ എൻ്റെ അപാർട്ട്മെൻ്റലേക്ക് തിരിച്ചു. വീട്ടിൽ നിന്ന് രാവിലെ ഇറങ്ങിയതാണ് റിമോട്ട് വാങ്ങിക്കാൻ. മലയാളം ചാൻലുകൾ കാണണമെങ്കിൽ റിമോട്ട് എത്തണം. വീട്ടിലെത്തി പുതിയ രണ്ടു ബാറ്ററി എടുത്തു റിമോട്ടിൽ ഇട്ടു ചാനൽ മാറ്റുകയാണ് ഞാൻ. ഇല്ല, ഒന്നും സംഭവിക്കുന്നില്ല. ഇനി ബാറ്ററി ടെ കുഴപ്പം ആയിരിക്കുമോ.? വേറെ രണ്ടു ബാറ്ററി ഇട്ടുനോക്കി, ഇല്ല ഇത് ബാറ്ററി ടെ പ്രശ്നം അല്ല റിമോട്ടിൻ്റെ ആണ്. ' രാവിലെ ഇറങ്ങി പോയതാണ് വൈകുന്നേരം വരെ കളഞ്ഞു കേടായ റിമോട്ടും കൊണ്ട് വന്നിരിക്കുന്നു ഇങ്ങനെ ഒരു മനുഷ്യൻ ' ആര്യ യുടെ വക ശകാരവും ഉണ്ട്. കേടായ റിമോട്ട് വാങ്ങിയാൽ എന്താ കണ്ട കാഴ്ചകൾ വിലമതിക്കാൻ പറ്റാത്തത് അല്ലേ ? അത് പറഞാൽ അവൾക്ക് മനസ്സിലാകുമോ..??

Thursday, March 21, 2024

പിങ്ക് നിറമുള്ള ചെമ്പക പൂക്കൾ

"അച്ഛാ ഞങ്ങളുടെ റൂം പിങ്ക് കളർ മതി". മൂത്ത മോളുടെ ആവശ്യം ആണ്. ഈ അടുത്ത് ആണ് ഞാൻ വീട് വാങ്ങിയത്. രണ്ടു പെൺകുട്ടികൾ ആണ് എനിക്ക്. " പെൺകുട്ടികൾ അല്ലേ, പിങ്ക് നിറം നന്നായിരിക്കും" ആര്യ ക്കും അതെ അഭിപ്രായം ആണ്. ആലോചിച്ചപ്പോൾ ശെരിയാണ് എനിക്കും ഇഷ്ട്ടപെട്ട നിറം ആണെല്ലോ പിങ്ക്.
കാലം കുറച്ചു പിന്നിലേക്ക് സഞ്ചരിച്ചാൽ ഏകദേശം പത്തു പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ്, ഞാൻ ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന സമയം, ഞാൻ നാട്ടിൽ ഉളളപ്പോ ആണ് എനിക്ക് പിങ്ക് നിറത്തിൽ ഉള്ള ചെമ്പകം വേണമെന്ന ആഗ്രഹം മമ്മിയോടു ഞാൻ പറയുന്നത്. മഞ്ഞ നിറത്തിൽ ഉള്ള ചെമ്പകം അക്കയുടെ വീട്ടിൽ ഉണ്ട് അത് വീടിൻ്റെ വശത്തായി വളർന്ന് പൂത്ത് നിൽക്കുന്നത് കാണാൻ തന്നെ നല്ല ചന്തം ആണ്. അത് കണ്ടിട്ട് ആണ് ഇപ്പൊ ആഗ്രഹം ഉണ്ടായത്. അത്ര വലുതാവേണ്ട, ചെറിയത് മതി ചെമ്പകം പൂക്കണം അതിൻ്റെ പൂവുകൾ താഴെ ഒക്കെ വീണു കിടക്കണം, അതെനിക്ക് ഇഷ്ടമാണ്. ഞാൻ അതൊക്കെ മനസ്സിൽ കാണും.
പക്ഷേ എനിക്ക് പിങ്ക് നിറം തന്നെ വേണം മഞ്ഞ നിറത്തിൽ ഞാൻ തൃപ്തനല്ല .'ചുവന്ന നിറത്തിൽ ഒരെണ്ണം അമ്പലത്തിൽ കണ്ടിട്ടുണ്ട് ' മമ്മി പറഞ്ഞു.
വേണ്ട എൻ്റെ ആവശ്യം പിങ്ക് നിറത്തിൽ ഉള്ളതാണ്, ഞാൻ എൻ്റെ ആവശ്യത്തിൽ ഉറച്ചു നിന്നു. മമ്മി വീണ്ടും ചിന്താമഗ്ന ആയി. ' ഞാൻ ഒരെണ്ണം കണ്ടിട്ടുണ്ട് ജാനുവേച്ചിടെ അടുത്ത്... അത് പിങ്ക് ആണെന്ന് തോനുന്നു ഞാൻ ചോദിക്കാം. മമ്മിയുടെ നാട്ടിൽ ഉള്ള ചുരുക്കം സുഹൃത്തുക്കളിൽ ഒരാൾ ആണ് ജാനുവേച്ചി.' മമ്മി പൊയ്ക്കോളൂ, ഞാൻ പുറകെ വരാം, ഒന്ന് ചോദിച്ചു നോക്കൂ'
മമ്മി പോയി, കുറച്ചു കഴിഞ്ഞു ഞാനും ഇറങ്ങി. ചെല്ലുമ്പോൾ രണ്ടു പേരും വീടിൻ്റെ വാതിലിൽ പടിയിൽ ഇരിക്കുകയാണ് കയ്യിൽ ഒരു ചെറിയ ചെടി ഉണ്ട്. ഇത് പിങ്ക് ചെമ്പകം ആണ് ജാനുവേച്ചി പറഞ്ഞു. ഞാൻ ചുറ്റിലും നോക്കി അവിടെ ചെമ്പകം ഒന്നും ഇല്ല, മുൻപുണ്ടായിരുന്നു ഒരെണ്ണം, പക്ഷേ അത് പോയി. അതിൻ്റെ തൈ ആകണം ഇത്.
ഞാൻ പിങ്ക് ചെമ്പകവുമായി വീട്ടിലെത്തി, മുറ്റത്ത് മണ്ണോക്കെ ഇട്ടു ചെമ്പകം നട്ട് പിടിപ്പിച്ചു. പിന്നീട് കുറച്ചു ദിവസ്സങ്ങൾ കഴിഞ്ഞപ്പോ ഞാൻ ബാംഗ്ലൂർക്ക് പോകുകയും ചെയ്തു. വിളിക്കുമ്പോ ഇടക്ക് ചെമ്പകതിനെ പറ്റി ഞാൻ മമ്മിയോടു അന്വേഷിക്കും. 'വെള്ളം ഒക്കെ ഒഴിക്കുന്നുണ്ടെടാ' മമ്മി പറഞ്ഞു. അടുത്ത പ്രാവശ്യം വന്നപ്പോൾ ഉണങ്ങി നിൽക്കുന്ന ചെമ്പകത്തിനെ ആണ് ഞാൻ കണ്ടത്. 'ഇവിടെ ചെടി ഒന്നും കിളിക്കില്ല, ഞാൻ ഇവിടെ എത്ര റോസ യുടെ കമ്പ് വെച്ചിരിക്കുന്നു, ഒന്നും പിടിച്ചിട്ടില്ല'. മമ്മി യുടെ വിഷമം മമ്മി പറയുന്നു. ചെമ്പകം പോയത് എനിക്ക് വിഷമം ആയി. പിന്നെ അതിൻ്റെ പുറകിൽ പോകാൻ സമയം ഇല്ലാത്തതിനാൽ ഞാൻ തിരക്കി പോയില്ല. അവധി കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചു ബാംഗ്ലൂരിലേക്ക് പോയി. പിന്നീട് അവിടെ നിന്നും കാനഡക്കും. ഇവിടെ വന്നതിനു ശേഷം മമ്മിയും എന്നെ വിട്ട് പോയി. എൻ്റെ ജീവിതത്തിലെ ഏറ്റവും വല്യ നഷ്ടം. മമ്മി മരിച്ചിട്ടെനിക്ക് നാട്ടിൽ പോകാൻ കഴിഞില്ല, ഒരു വർഷം കഴിഞ്ഞാണ് പോയത്.ഞാൻ ചെല്ലുമ്പോൾ മമ്മിയെ ദഹിപ്പിച്ചിടത് തെങ്ങു വെച്ചിരിക്കുന്നു, ഒരു പിങ്ക് ചെമ്പകം വെച്ചാൽ നല്ലതാവും അന്നെനിക്ക് തോന്നി. അതിൻ്റെ പൂവുകൾ അവിടെയെല്ലാം വീണു കിടക്കും മമ്മിയെ ഏറ്റവുമധികം സ്നേഹിച്ച എനിക്ക് അത് ചെയ്യാൻ കഴിഞില്ല.അല്ലെങ്കിലും പിങ്ക് ചെമ്പകത്തിനെ ഇഷ്ടപ്പെട്ടത് ഞാൻ അല്ലേ.
ഞാൻ തിരിച്ചു വന്നു.നാടും പിങ്ക് ചെമ്പകവും മനസ്സിൽ നിന്നും മായുന്നില്ല..എനിക്ക് പോകാൻ ഒരുപാട് വഴികൾ ഉണ്ട്, ആ വഴികളുടെ അവസാനം എനിക്ക് ഒറ്റക്ക് പോകേണ്ട  വഴി എത്തും അന്ന് ഞാനും മമ്മി യുടെ അടുത്ത് എത്തും. അന്ന് അവിടെ ഒരു ചെമ്പക മരം ഉണ്ടാകും, അതിൽ നിന്നും വീഴുന്ന പിങ്ക് ചെമ്പക പൂക്കളാൽ മണ്ണിന് പിങ്ക് നിറം ആകും.
അവിടെ പിങ്ക് ചെമ്പകവും അതിൻ്റെ പൂക്കളും ഏറ്റവും ഇഷ്ട്ടപെട്ട രണ്ടു പേരും തനിച്ചാകും... അവരുടെ ഓർമകളും...


ധർമൻ

മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...

ഞാൻ കാനഡ യില് വന്നിട്ട് ഒരു വർഷം ആയിക്കാണും, സ്‌കാർബ്രോ യില് നിന്നും ലണ്ടനിലേക്ക് മാറിയിട്ട് അധികം ആയിട്ടില്ല. ഇവിടെ മലയാളം ചാനൽ കാണുവാനായി ...